മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദേശാനുസരണം കോവിഡ് പ്രോട്ടോകോൾ ശക്തമായി പിന്തുടരുന്നതിന്‍റെ പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ ഇത്തവണ ബലിപെരുന്നാൾ നമസ്കാരം അൽ ഫാതിഹ് മസ്ജിദിൽ 30 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി നീതിന്യായ-ഇസ്ലാമിക കാര്യ-ഔഖാഫ് മന്ത്രാലയം അറിയിച്ചു.
അറഫ ദിനം മുതൽ നാല് ദിവസത്തേക്ക് ഓറഞ്ച് അലർട്ടുള്ളതിനാലാണ് ഇത്തരമൊരു തീരുമാനം. ഈ ദിവസങ്ങളിൽ പള്ളിക്കകത്ത് 30 പേരിൽ കൂടാത്ത ആളുകൾക്ക് സാധാരണ നമസ്കാരം അനുവദിക്കും.