കവർച്ചക്കാരനെ പിടികൂടി സതേൺ പോലീസ്

മനാമ: ഇസ്തിഖ്ലാൽ ഹൈവേക്ക് സമീപത്തെ നടപ്പാതയിൽ പാർക്ക് ചെയ്തിരുന്ന ഫുഡ് ട്രക്കുകളുടെ എസി യൂണിറ്റുകളും ജനറേറ്ററുകളുടെ ബാറ്ററികളും മോഷ്ടിച്ചതിന് സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് 24 കാരനെ അറസ്റ്റ് ചെയ്തു. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മറ്റ് കേസുകളിലും ഈ പ്രതിയ്ക്ക് പങ്കുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് സമർപ്പിക്കാൻ നിയമനടപടികൾ സ്വീകരിച്ചുവരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.