മനാമ: പ്രമുഖ വാഗ്മിയും എഴുത്തുകാരനും ട്രൈനറുമായ ഡോ.സാലിം ഫൈസി കൊളത്തൂര്‍ ബഹ്‌റൈനിലെത്തുന്നു. മിഅ്റാജ് ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 6 വരെ സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ദശദിന കാന്പയിനില്‍ വിവിധ വി്‍ഷയങ്ങളില്‍ പഠന ക്ലാസ്സുകള്‍ അവതരിപ്പിക്കാനാണ് അദ്ധേഹം പ്രധാനമായും ബഹ്റൈനിലെത്തുന്നത്.
പത്തു ദിവസം നീണ്ടു നില്‍ക്കുന്ന കാന്പയിനില്‍ ത്വിബ്ബുനബി (പ്രവാചക വൈദ്യം), പാരന്റിംഗ് സൈക്കോളജി, ടീനേജ് മീറ്റ്, ഇസ്ലാമിക് ഗൈനക്കോളജി തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ധേഹം ക്ലാസെടുക്കും.
മത ഭൗതിക മേഖലകളില്‍ ഒരു പോലെ പാണ്‌ഢിത്യവും ബിരുദവും നേടിയ അദ്ധേഹം സംഘടനാ രംഗത്തും സജീവമാണ്, ശ്രീലങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റിയില്‍ നടന്ന റിസര്‍ച്ചിനെ തുടര്‍ന്നായിരുന്നു പ്രവാചക വൈദ്യത്തില്‍ സാലിം ഫൈസി ഡോക്‌ടറേറ്റ് നേടിയത്. നേരത്തെ 2015ലും സാലിം ഫൈസി ബഹ്റൈനിലെത്തിയിരുന്നു. അന്ന് അദ്ധേഹം നടത്തിയ വിവിധ പഠന ക്ലാസ്സുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.വിവിധ വിഷയങ്ങളിലായി അദ്ദേഹം നടത്തി വരുന്ന പ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും യൂടൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ വൈറലാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 00973-34007356