മനാമ: അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് ബഹ്റൈനിലെ ബംഗ്ലാദേശി സമൂഹത്തിന് മിതമായനിരക്കിൽ ക്വാറൻറീൻ സേവനം ആരംഭിച്ചു. ബഹ്റൈൻ ബംഗ്ലാദേശ് സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബംഗ്ലാദേശ് എംബസിയിലെ ലേബർ കോൺസുലാർ ശൈഖ് മുഹമ്മദ് തൗഹിദുൽ ഇസ്ലാം, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ആസിഫ് മുഹമ്മദ്, എന്നിവർ പങ്കെടുത്തു.
കോവിഡ് രോഗബാധിതരോ ബംഗ്ലാദേശിൽനിന്നുള്ള യാത്രക്കാരോ ആയവർക്ക് മിതമായനിരക്കിൽ മികച്ച ക്വാറൻറീൻ സൗകര്യം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങളെ സഹായിക്കുക എന്നത് ആരോഗ്യ സേവനദാതാവ് എന്ന നിലയിൽ തങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണെന്ന് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്ക് +973 33553461 എന്ന നമ്പറിൽ ബന്ധപ്പെടാം.