bahrainvartha-official-logo
Search
Close this search box.

രാജ്യത്ത് തദ്ദേശീയ ഉത്പന്ന കയറ്റുമതിയിൽ 75 ശതമാനം വർദ്ധനവ്

Bahrain

മനാമ: ബ​ഹ്​​റൈ​നി​ൽ ​നി​ന്നു​ള്ള ത​ദ്ദേ​ശ ഉ​ത്പ​ന്ന ക​യ​റ്റു​മ​തി​യി​ൽ 75 ശ​ത​മാ​നം വർദ്ധന​വ് രേഖപ്പെടുത്തി. ഈ ​വ​ർ​ഷം ര​ണ്ടാം​പാ​ദ​ത്തി​ൽ 943 ദ​ശ​ല​ക്ഷം ദി​നാ​റി​ന്റെ  ക​യ​റ്റു​മ​തി​യാ​ണ്​ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ പാ​ദ​ത്തി​ൽ ഇ​ത് 540 മി​ല്യ​ൺ ദി​നാ​റാ​യി​രു​ന്നു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​​ ഇ-​ഗ​വ​ൺ​മെൻറ്​​ അ​തോ​റി​റ്റി​യാ​ണ്​ ര​ണ്ടാം പാ​ദ​ത്തി​ലെ വി​ദേ​ശ​വ്യാ​പാ​ര റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.

 ബ​ഹ്‌​റൈ​നി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ത​ദ്ദേ​ശീ​യ ഉത്പന്ന​ങ്ങ​ൾ വാ​ങ്ങി​യ​ത്​ സൗ​ദി അ​റേ​ബ്യ​യാ​ണ്. യു.​എ.​ഇ ര​ണ്ടാം സ്ഥാ​ന​ത്തും അ​മേ​രി​ക്ക മൂ​ന്നാ​മ​തു​മാ​ണ്. ഇ​തേ​ കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തു​നി​ന്നു​ള്ള പു​ന​ർ ക​യ​റ്റു​മ​തി 15 ശ​ത​മാ​നം വ​ർ​ദ്ധി​ച്ച്​ 164 ദ​ശ​ല​ക്ഷം ദി​നാ​റി​ൽ എ​ത്തി. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ പാ​ദ​ത്തി​ൽ ഇ​ത് 143 ദ​ശ​ല​ക്ഷം ദി​നാ​റാ​യി​രു​ന്നു.

രാ​ജ്യ​ത്തേ​ക്കു​ള്ള ഇ​റ​ക്കു​മ​തി ഏ​ഴ്​ ശ​ത​മാ​നം വ​ർ​ദ്ധി​ച്ച് 1.249 ബി​ല്യ​ൺ ദി​നാ​റി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 1.168 ബി​ല്യ​ൺ ദി​നാ​റാ​യി​രു​ന്നു. ആ​ദ്യ 10 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി ആ​കെ ഇ​റ​ക്കു​മ​തി​യു​ടെ 69 ശ​ത​മാ​ന​മാ​ണ്. മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 31 ശ​ത​മാ​നം ഇ​റ​ക്കു​മ​തി​യാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ ന​ട​ന്ന​ത്.

ബ​ഹ്‌​റൈ​നി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ ബ്ര​സീ​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 181 ദ​ശ​ല​ക്ഷം ദി​നാ​റിന്റെ  ഇ​റ​ക്കു​മ​തി​യാ​ണ്​ ബ്ര​സീ​ലി​ൽ​നി​ന്ന്​ ന​ട​ത്തി​യ​ത്. ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള ചൈ​ന​യി​ൽ​നി​ന്ന്​ 159 ദ​ശ​ല​ക്ഷം ദി​നാ​റിന്റെയും  മൂ​ന്നാം സ്​​ഥാ​ന​ത്തു​ള്ള സൗ​ദി അ​റേ​ബ്യ​യി​ൽ​ നി​ന്ന്​ 85 ദ​ശ​ല​ക്ഷം ദി​നാ​റിന്റെയും ഇ​റ​ക്കു​മ​തി ന​ട​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!