ബലിപെരുന്നാൾ; 32 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

മനാമ: ബലി പെരുന്നാളിനോട് അനുബന്ധിച്ചു വിവിധ കേസുകളിലായി ജയിൽ ശിക്ഷ അനുഭവിക്കുന്ന 32 തടവുകാരെ മാപ്പു നൽകി മോചിപ്പിക്കാൻ ഉത്തരവിട്ട് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ. മോചിതരാകുന്ന തടവുകാർക്ക് സമൂഹത്തെ വീണ്ടും സമന്വയിപ്പിക്കാനും രാജ്യത്തിന്റെ വികസന പ്രവർത്തനത്തിൽ പങ്കെടുക്കാനുമുള്ള അവസരം നൽകാനുള്ള രാജാവിന്റെ താല്പര്യത്തെ  പ്രതിഫലിപ്പിക്കുന്നതാണ് രാജകീയ തീരുമാനം.