മനാമ: സതേൺ ഗവർണർ ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ ജോയിന്റ് മുനിസിപ്പൽ സർവീസസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷാവ്കിയ ഇബ്രാഹിം ഹുമൈദാനുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതികൾ പിന്തുടരുന്നതിലുള്ള സതേൺ ഗവർണറേറ്റിന്റെ താല്പര്യം ഗവർണർ അണ്ടർസെക്രട്ടറിയെ അറിയിച്ചു. പരിസ്ഥിതിയെ പരിരക്ഷിക്കുന്നതിനും പ്രദേശത്തെ മനോഹരമാക്കുന്നതിനുമായി നടപ്പാതകൾ വികസിപ്പിക്കാനും ഗവർണറേറ്റിലുടനീളം ഹരിതമേഖല വർദ്ധിപ്പിക്കാനുമുള്ള സതേൺ ഗവർണറേറ്റ് മുനിസിപ്പാലിറ്റിയുടെ പദ്ധതിയെക്കുറിച്ച് അദ്ദേഹം അണ്ടർ സെക്രട്ടറിയുമായി ചർച്ച ചെയ്തു.
സതേൺ ഗവർണറേറ്റിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഗവർണറേറ്റിലുടനീളം വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ മുനിസിപ്പാലിറ്റി, നഗര ആസൂത്രണ മന്ത്രാലയം നൽകുന്ന പിന്തുണയെ ഗവർണ്ണർ പ്രശംസിച്ചു.