bahrainvartha-official-logo
Search
Close this search box.

80% സർവീസുകളും പുനഃസ്ഥാപിക്കും; വേനൽക്കാല സീസൺ ആരംഭിക്കാനൊരുങ്ങി ഗൾഫ് എയർ

gulf air

മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ വേനൽക്കാല സീസൺ ആരംഭിക്കുന്നു. നിലവിൽ അബുദാബി, ദുബായ്, കുവൈറ്റ്, റിയാദ്, ജിദ്ദ, മസ്കറ്റ്, ലണ്ടൻ, പാരീസ്, ഏഥൻസ്, ബാങ്കോക്ക്, സിംഗപ്പൂർ, കൊളംബോ, മാലിദ്വീപ്, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്കാണ് ഗൾഫ് എയർ സർവീസുകൾ നടത്തുന്നത് . കോവിഡിന്റെ കടന്നുവരവിന്‌ ശേഷം 2019 ലെ ലക്ഷ്യസ്ഥാന ശൃംഖലയിലെ നഗരങ്ങളിലേക്ക് സേവനങ്ങൾ വീണ്ടും പുന:സ്ഥാപിക്കുകയാണ് ഗൾഫ് എയർ. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും എൺപതു ശതമാനം പ്രവർത്തനങ്ങളും പുനസ്ഥാപിക്കുന്നതിൽ ഗൾഫ് എയർ അംഗങ്ങൾ ആവേശഭരിതരാണെന്ന് ഗൾഫ് എയറിന്റെ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്യാപ്റ്റൻ വലീദ് അൽഅലവി പറഞ്ഞു.

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ച ഘട്ടങ്ങളിലും പൂർണമായി നിർത്താതെ യാത്രക്കാർ‌ക്ക് കൂടുതൽ‌ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനായി കണക്ഷൻ ഫ്ലൈറ്റുകൾ ഉൾപ്പടെയുള്ള സർവീസുകൾ തുടരാൻ ഗൾഫ് എയറി നു കഴിഞ്ഞിരുന്നു. ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് ഹബിനപ്പുറം പോയിന്റ്-ടു-പോയിന്റ് ഫ്ലൈറ്റുകൾ ആരംഭിക്കുമെന്ന് ഗൾഫ് എയർ അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

ഏഥൻസിനും ലാർനാക്കയ്ക്കും ഇടയിൽ വിമാന സർവീസുകൾ ഗൾഫ് എയർ ആരംഭിക്കുകയും രണ്ട് സ്ഥലങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് ടിക്കറ്റ് വാങ്ങാനും മെഡിറ്ററേനിയൻ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാനുമുള്ള അവസരവും ഗൾഫ് എയർ അടുത്തിടെ ഒരുക്കിയിരുന്നു. ഗൾഫ് എയറിന്റെ ഉദ്യോഗസ്‌ഥർ 100% വാക്സിനേഷൻ സ്വീകരിച്ചതായി മെയ് മാസത്തിൽ എയർലൈൻ അറിയിച്ചിരുന്നു. യാത്രയ്ക്കിടെ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ അവർക്കാവശ്യമായുള്ള ചികിത്സാ സൗകര്യങ്ങളും ക്വാറന്റൈൻ സൗകര്യങ്ങളും ഒരുക്കി കൊടുക്കുമെന്ന് ഗൾഫ് എയർ പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 10 മുതൽ 2021 നവംബർ 10 വരെയുള്ള ടിക്കറ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. റിഡംപ്ഷൻ ടിക്കറ്റുകളും ഈ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!