മനാമ: ‘ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി’ എന്ന പ്രമേയത്തിൽ ഏപ്രിൽ 1 മുതൽ 30 വരെ നടക്കുന്ന പ്രവാസി രിസാല പ്രചരണ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് രിസാല സ്റ്റഡി സർക്കിൾ (ആർ . എസ്. സി) ബഹ്റൈൻ നാഷനൽ കമ്മിറ്റി അന്തിമ രൂപം നൽകി. പുതുതലമുറയിൽ വായനാ സംസ്കാരം വളർത്തിയെടുക്കാനുള്ള ബോധവൽകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വായനാ സദസ്സ്, സാംസ്കാരിക സംസർഗ്ഗം, ഓൺലൈൻ സംവാദം, ഗൃഹ സമ്പർക്കം എന്നിവ നടക്കും.
പ്രചരണ കാമ്പയിൻ പോസ്റ്റർ പ്രകാശനം ആർ.എസ്.സി ഗൾഫ് കൗൺസിൽ ഓർഗനൈസിംഗ് കൺവീനർ ശമീം തിരൂർ നിർവ്വഹിച്ചു. അബ്ദുറഹ്മാൻ കുട്ടി സഖാഫി, ശുക്കൂറലി ചെട്ടിപ്പടി, അൻവർ സലീം സഅദി, അബ്ദുൾ റഹീം സഖാഫി ,വി.പി.കെ. മുഹമ്മദ് , സുനീർ നിലമ്പൂർ, നവാസ് പാവണ്ടൂർ , ഷഹീൻ അഴിയൂർ , ഫൈസൽ ചെറുവണ്ണൂർ, എന്നിവർ സംബന്ധിച്ചു. ഫൈസൽ കൊല്ലം സ്വാഗതവും അശ്റഫ് മങ്കര നന്ദിയും പറഞ്ഞു.