മനാമ: ഐ.സി.എഫ് ബലിപെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് കേരള ഫോക് ലോര്‍ അവാര്‍ഡ് ജേതാവും കലാരംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട് പ്രതിഭയുമായ ഡോ. കോയ കാപ്പാട് നയിക്കും. പെരുന്നാള്‍ ദിവസം രാത്രി 7 മണിക്ക് സൂമില്‍ നടക്കുന്ന സംഗമത്തില്‍ കേരളത്തിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ടു ഗായകരായ നിയാസ് കാന്തപുരം, മജീദ് ഓമാനൂര്‍, ശമ്മാസ് കാന്തപുരം, ഫൈസാന്‍ കക്കോടി എന്നിവരും അണിനിരക്കും. ഈദ് നൈറ്റിന്റെ ഭാഗമായി ഈദ് സന്ദേശം, മദ്ഹ് ഗാനം, മാപ്പിളപ്പാട്ട് എന്നിവയാണ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.