മനാമ: കുറ്റകൃത്യങ്ങൾക്കെതിരായ അന്താരാഷ്ട്ര ഏകോപനത്തിന്റെയും സഹകരണത്തിന്റെയും ഭാഗമായി ഇന്റർപോൾ അഫയേഴ്‌സ് ഡയറക്ടറേറ്റ് അന്താരാഷ്ട്രതലത്തിൽ അന്വേഷിക്കുന്ന 44 വയസുകാരനായ പ്രതിയെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് ബഹ്റൈനിലേക്ക് കൊണ്ടുവന്നു. ഇയാൾക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വിധി നടപ്പാക്കാൻ ഡയറക്ടറേറ്റുമായും ഏകോപിപ്പിച്ച ശേഷം, ശിക്ഷാവിധിക്കായി ബന്ധപ്പെട്ട സ്ഥാപനത്തിലേക്ക് പ്രതിയെ റഫർ ചെയ്‌തു.