bahrainvartha-official-logo
Search
Close this search box.

‘തിര 2021’ ഷോർട്ട് ഫിലിം ഫെസ്​റ്റിവലിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന് ഇരട്ടത്തിളക്കം

New Project - 2021-07-20T143444.854

മനാമ: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ‘തി​ര 2021’ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ൽ മി​ക​ച്ച ന​ട​നും മി​ക​ച്ച ന​ടി​ക്കു​മു​ള്ള അ​വാ​ർ​ഡ് ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ലേ​ക്ക്. സ​മാ​ജം ഫി​ലിം ക്ല​ബിൻറെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജേ​ഷ് സോ​മ​ൻ ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും ജീ​വ​ൻ പ​ത്മ​നാ​ഭ​ൻ ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ച് വി​നോ​ദ് അ​ളി​യ​ത്തിൻറെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​മി​ച്ച ‘നി​യ​തം’ എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ​യാ​ണ്​ മ​നോ​ഹ​ര​ൻ പാ​വ​റ​ട്ടി മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ​ത്. കോ​ൺ​വെ​ക്​​സ്​ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ അ​ജി​ത് നാ​യ​ർ ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ച് നി​ർ​മി​ച്ച ‘മി​സ്​​റ്റ്​’ എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ ഓ​ഡ്രി മ​റി​യം ഹെ​നെ​സ്​​റ്റ്​ മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡി​നും അ​ർ​ഹ​യാ​യി. ഈ ​ര​ണ്ടു സി​നി​മ​ക​ളും പൂ​ർ​ണ​മാ​യും ബ​ഹ്​​റൈ​നി​ൽ ആ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തെ പ്ര​വാ​സി​ക​ളു​ടെ നൊ​മ്പ​ര​ങ്ങ​ൾ നാ​ട്ടി​ലെ കു​ടും​ബ പ​ശ്ചാ​ത്ത​ല​ങ്ങ​ൾ കൂ​ടി കോ​ർ​ത്തി​ണ​ക്കി​യ​താ​യി​രു​ന്നു ‘നി​യ​തം’. സു​കു​മാ​ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ്​ മ​നോ​ഹ​ര​ൻ പാ​വ​റ​ട്ടി അ​വ​ത​രി​പ്പി​ച്ച​ത്. നാ​ട​ക അ​ഭി​ന​യം, സം​വി​ധാ​നം, ക​ഥാ​പ്ര​സം​ഗം എ​ന്നി​ങ്ങ​നെ ക​ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​മാ​ജ​ത്തിൻറെ മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ് മ​നോ​ഹ​ര​ൻ പാ​വ​റ​ട്ടി. 2014ൽ ​കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ മി​ക​ച്ച ന​ട​നു​ള്ള സ്പെ​ഷ​ൽ ജൂ​റി പു​ര​സ്​​കാ​ര​വും ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി.

ര​ക്ഷി​താ​ക്ക​ൾ​പോ​ലും അ​റി​യാ​തെ പ്ര​മു​ഖ ചാ​ന​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന കു​ട്ടി നേ​രി​ടു​ന്ന വി​ഷ​മ​ഘ​ട്ട​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടു​ന്ന​താ​ണ് ‘മി​സ്​​റ്റ്​’ എ​ന്ന ടെ​ലി ഫി​ലിം. ഓ​ഡ്രി​യു​ടെ അ​ഭി​ന​യ മി​ക​വിൻറെ സാ​ക്ഷ്യം കൂ​ടി​യാ​ണ് ഈ ​അ​വാ​ർ​ഡ്. മി​ക​ച്ച ന​ട​ൻ, മി​ക​ച്ച ന​ടി എ​ന്നീ ര​ണ്ട് അ​വാ​ർ​ഡു​ക​ൾ ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന്​ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​ത്തേ​രി എ​ന്നി​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!