തൊഴിലാളികൾക്ക് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്ത് വേള്‍ഡ് മലയാളി കൗണ്‍സില്‍

മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ബലി പെരുന്നാള്‍ പ്രമാണിച്ച് സഹലയിലെ സാധാരണക്കാരായ തൊഴിലാളികളുടെ താമസസ്ഥലത്ത് ഭക്ഷണ സാധനങ്ങളടങ്ങുന്ന പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് ഫൈസല്‍.എഫ്.എം, വൈസ് പ്രസിഡണ്ട് ഷൈജു കന്‍പ്രത്ത്, ചാരിറ്റി വിങ്ങ് കണ്‍വീനര്‍ തോമസ് ഫിലിപ്പ്, എക്സിക്യുട്ടീവ് കമ്മറ്റിയംഗം കാത്തു സച്ചിന്‍ദേവ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ബഹ്റൈനിലെ വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിന്‍റെ നിറവില്‍ ജീവകാരുണൃ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കലാ സാസ്കാരിക പരിപാടികളടക്കം വിവിധങ്ങളായ ഇരുപത്തഞ്ചോളം പരിപാടികള്‍ ആഗസ്റ്റിലെ സമ്മര്‍ കാലഘട്ടത്തില്‍ നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.