bahrainvartha-official-logo
Search
Close this search box.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ‘കെ.പി.എഫ് ഫാമിലി ഫെസ്റ്റ് 21’ നടത്തുന്നു

kpf

മനാമ: കോവിഡ് വ്യാപനത്തിൽ അധിക ഇളവുകൾ കിട്ടാതെ എങ്ങിനെ അവധിക്കാലം ചെലവഴിക്കും എന്നാലോചിച്ച് വീർപ്പുമുട്ടുന്ന കുട്ടികൾക്കും മുതിർന്നവർക്കുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഒരുക്കുന്ന ഓൺലൈൻ ഫെസ്റ്റായ ‘കെ.പി.എഫ് ഫാമിലി ഫെസ്റ്റ് 21’ ഈ ജൂലായ് 23 ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ചതിരിഞ്ഞ് 3.00 മണി മുതൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെയും, ബഹ്റൈൻ മീഡിയാസിറ്റി ഗ്ലോബലിൻ്റെയും ഫേസ്ബുക്ക് പേജുകൾ വഴി ഒരേ സമയം ലൈവായി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ബഹ്റൈനിലെയും നാട്ടിലെയും പ്രമുഖർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങോടു കൂടി പരിപാടികൾ ആരംഭിക്കുമെന്ന് കെ.പി.എഫ് ഭാരവാഹികളായ സുധീർ തിരുനിലത്ത്(പ്രസി.), ജയേഷ്.വി.കെ(ജ.സെക്രട്ടറി), റിഷാദ്.വി (ട്രഷറർ), അഭിലാഷ്(സെക്ര.എൻറർടെയൻമെൻ്റ് ) എന്നിവർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!