bahrainvartha-official-logo
Search
Close this search box.

കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ

canoli nilambur

നീലഗിരിയുടെ താഴ്വാരത്തിനോട് ചേർന്ന് ചാലിയാർ പുഴയുടെ തീരത്ത് തേക്കിന്റെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന, കലാ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിത്വങ്ങൾ ഉള്ള,ഒട്ടേറെ ചരിത്ര സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച, ലോകത്തിലെ ഏക തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്ന, ആഡംബര കാർ ആയ റോൾസ് റോയ്സ് കാറിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വുഡ് കയറ്റുമതി ചെയ്യുന്ന, ഏഷ്യയിലെ തന്നെ ഏക ഗുഹാ നിവാസികൾ വസിക്കുന്ന, ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ‘പാട്ടുത്സവത്തിന്റെ’ നാടായ, പ്രകൃതിയുടെ വരദാനം കനിഞ്ഞ് ഏകിയ ഒട്ടേറെ നയനമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉള്ള, 1840 ഈസ്റ് ഇന്ത്യ കമ്പനിയുടെ മലബാർ കളക്ടർ ആയിരുന്ന “ഹെൻറി വാലന്റൈൻ കൊനോലി”യുടെ നിർദേശ പ്രകാരം ചാത്തു മേനോൻ വിഭാവനം ചെയ്ത ലോകത്തിലെ ഏറ്റവും പഴക്കമേറിയ തേക്ക് പ്ലാന്റെഷൻ ആയ കനോലി പ്ലോട്ട് സ്ഥിതി ചെയ്യുന്ന “നിലമ്പുർ”. ഈ പ്രദേശത്തുള്ള നിവാസി കളുടെ കൂട്ടായ്മ പവിഴദ്വീപ് ആയ ബഹറിനിൽ 2018ൽ “കനോലി നിലമ്പുർ ബഹ്‌റൈൻ കൂട്ടായ്മ” എന്ന പേരിൽ നിലവിൽ വന്നു.

പ്രഥമ പ്രസിഡന്റ്‌ സലാം, മമ്പാട്ടുമൂല, ജനറൽ സെക്രട്ടറി രാജേഷ് വികെ, ട്രഷറർ ഷിബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച കൂട്ടായ്മ ബഹ്റൈനിലും നാട്ടിലും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ബഹ്‌റൈനിൽ മരണമടഞ്ഞ നിലമ്പൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനു വേണ്ടി ബഹ്റിനിലെ നിലമ്പുർ സ്വദേശികളായ സുമനസ്സുകൾ നേത്യത്വം നൽകുകയും ചെയ്തു. ഇത്തരം സന്ദർഭങ്ങളിലും അതോടൊപ്പം അംഗ ങ്ങളുടെ ഉന്നമനത്തിനും, കലാ ,കായിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ബഹ്റിനിലെ നിലമ്പുർ പ്രവാസികൾക്ക് ഒരു കൈത്താങ്ങാവുക എന്ന ഉദ്ദേശം മുൻ നിർത്തി ആണ് കൂട്ടായ്മ രൂപീകരിക്കാൻ കാരണം ആയതു.

മുന്നൂറിൽ പരം അംഗങ്ങളും, ആർട്സ് വി൦ഗ്,സ്പോർട്സ് വിoഗ്,വനിതാ വി൦ഗ് എന്നി ഉപ ഗ്രൂപ്പുകളും ഉൾപ്പെടുന്നതാണ് കനോലി കൂട്ടായ്മ. കൂട്ടായ്മയിലെ കലാകാരന്മാരെ അണി നിരത്തി കൊണ്ട് ആർട്സ് വിംഗ് ന്റെ നേതൃത്വത്തിൽ നടത്തിയ കലാവിരുന്ന് ആയ “വിൻന്റെർ ക്യാമ്പ് ” ആയിരുന്നു പ്രഥമ പ്രോഗ്രാം.

ശിഫ അൽ ജസീറാ മെഡിക്കൽ സെന്റർമായി സഹകരിച്ച് അഞ്ഞൂറോളം പേർക്ക് ഗുണകരമായ “സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് “സംഘടിപ്പിച്ചു. ആർട്സ് വി൦ഗ്ന്റെ നേതൃത്വത്തിൽ കലാ സാംസ്‌കാരിക പ്രോഗ്രാം ആയ “ലൂമിയർ 2019” സംഘടിപ്പിച്ചു.

സ്പോർട്സ് വിംഗ് ന്റെ നേതൃത്വത്തിൽ “നിലമ്പുർ fc ” എന്ന പേരിൽ ഫുട്ബോൾ ടീം രൂപീകരിക്കുകയും, പങ്കെടുത്ത മിക്ക ഫുട്ബാൾ മത്സരങ്ങളിലും ജേതാക്കൾ ആവുകയും, ചുരുങ്ങിയ കാലയളവിൽ തന്നെ ബഹ്റിനിലെ മുൻനിര ഫുട്ബാൾ ടീമുകളിൽ ഇടം പിടിക്കാൻ നിലമ്പുർ fc ക്ക്‌ സാധിച്ചു.

2019ലെ പ്രളയദുരന്തത്തിൽ വീടും, കുടുംബവും നഷ്ടപ്പെട്ട നിലമ്പൂർ പ്രദേശങ്ങളിലെ നിരവധി പേർക്ക് ധനസഹായം കൈമാറി. കടങ്ങളും നിയമ പ്രശ്നങ്ങൾ മൂലം നാട്ടിൽ പോവാൻ കഴിയാതെ ഇരുന്നിരുന്ന കൂട്ടായ്മയിലെ അംഗങ്ങളായിരുന്നവരെ നാട്ടിൽ എത്തിക്കുവാൻ സാധിച്ചു. കൊറോണാ മഹാമാരി കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് ഉള്ള ഭക്ഷ്യധാന്യ കിറ്റ്കൾ വിതരണം ചെയ്തു.

പ്രസിഡന്റ്‌ അബ്ദുസലാം എ പി,ജനറൽ സെക്രട്ടറി മനു തറയ്യത്ത്, ട്രഷറർ തോമസ് വർഗീസ് ചുങ്കത്ത് ഒപ്പം എട്ട് അംഗ ഭാരവാഹികളും,25 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളും, വനിതാ വേദി കോർഡിനേറ്റർസ് ആയി അമ്പിളി രാജേഷ്, നാഫിയ അൻവർ എന്നിവരും ആണ് നിലവിലെ ഭരണസമിതിയിൽ ഉള്ളത്.

കലാ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി കൊണ്ട് കനോലി നിലമ്പുർ ബഹ്‌റൈൻ കൂട്ടായ്മ ജൈത്രയാത്ര.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!