മനാമ: മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടെപിടിയിലായ രണ്ട് ബംഗ്ലാദേശികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈ ക്രിമിനൽ കോടതി ജയിൽ ശിക്ഷ വിധിച്ചു. ലഹരി ഉത്പന്നങ്ങളായ മരിജുവാനയും ഷാബുവും ഉപയോഗിച്ചതിനും വില്പന നടത്തിയതിനുമാണ് മുപ്പതും മുപ്പത്തഞ്ചും പ്രായക്കാരായ ബംഗ്ലാദേശികളെ കോടതി ശിക്ഷിച്ചത്. മരിജുവാന വില്പന നടത്തിയ പ്രതി ഷാബു ഉപയോഗിച്ചിട്ടില്ലെന്ന് കോടതി കണ്ടത്തി. എന്നാൽ 30 വയസ്സുകാരനായ പ്രതി രണ്ട് കേസിലും പ്രതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.