ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണകളുണർത്തി കോഴിക്കോട് ജില്ലാ കെഎംസിസി ഓൺലൈൻ ഈദ് സംഗമം

kmcc calicut new

മനാമ: കോവിഡ് മഹാമാരിയുടെ വിഷമകരമായ ഈ സന്നിഗ്ദ്ധ ഘട്ടത്തിലും ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി എല്ലാ വർഷവും വളരെ ആഘോഷ പൂർവ്വം നടത്താറുള്ള ഈദ് സംഗമം കഴിഞ്ഞ വർഷത്തേത് പോലെ ഈ വർഷവും ഓൺലൈനിൽ നടത്തി. ജില്ലാ കെഎംസിസി യുടെ സൈബർ വ്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തപെട്ട ഈദ് സംഗമം ബഹ്‌റൈൻ കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ ഗഫൂർ കൈപ്പമംഗലം ഉദ്‌ഘാടനം ചെയ്തു.

ബഹ്‌റൈൻ കെഎംസിസി ഉപാധ്യക്ഷൻ ശംസുദ്ധീൻ വെള്ളിക്കുളങ്ങര ഈദ് സന്ദേശം കൈമാറി. പ്രയാസങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ അഗ്നികുണ്ട ങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പക്ഷെ ഈ അഗ്നിക്കുണ്ടങ്ങളിലിറങ്ങി പരീക്ഷണത്തെ നേരിടാൻ കരുത്തുള്ള ഈമാനിക ബോധമുള്ള ഇബ്രാഹിമിന്റെ അനുയായികൾ ഇനിയും വളർന്നു വരേണ്ടതുണ്ട് എന്ന് വെള്ളിക്കുളങ്ങര ഉണർത്തി.
ത്യാഗത്തിന്റെ പ്രതിരൂ പമായി അവതരിക്കപ്പെട്ട ഇബ്രാഹിം നബിയുടെ പാത പിന്തുടർന്ന് കൊണ്ട് മുന്നേറാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ജില്ലാ പ്രസിഡന്റ്‌ ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷനായിരുന്നു. കെഎംസിസി മുൻ പ്രസിഡന്റും സി എച് സെന്റർ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്റുമായ എസ് വി ജലീൽ, സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ, ബഹ്‌റൈൻ കെഎംസിസി ആക്ടിങ് സെക്രട്ടറി കെ പി മുസ്തഫ, സംസ്ഥാന സെക്രട്ടറി കെ യു ലത്തീഫ് എന്നിവർ ആശംസ നേർന്നു.

സംസ്ഥാന നേതാക്കളായ എ പി ഫൈസൽ, ഒ കെ കാസിം, റഫീഖ് തോട്ടക്കര, എന്നിവർ സന്നിഹിതരായിരുന്നു. ശരീഫ് വില്യാപ്പള്ളി, അഷ്‌റഫ്‌ അഴിയൂർ, കാസിം നൊച്ചാട് ,അഷ്‌കർ വടകര, എന്നിവർ നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി മൻസൂർ പി വി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!