മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം വലിയ പെരുന്നാൾ ദിനത്തിൽ 6 മാസത്തോളമായി ശബളം കിട്ടാതെ കഴിഞ്ഞിരുന്ന തൂബ്ലിയിലെ തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷണ വിതരണം നടത്തി. BKSF കമ്മ്യൂണിറ്റി ഭാരവാഹി നൗഷാദ് പൂനൂരിന്റെ നേതൃത്വത്തിൽ നടന്ന വിതരണ ചടങ്ങിൽ ഭാരവാഹികളായ ബഷീർ അമ്പലായി, നെജീബ് കടലായി, മൻസൂർ കണ്ണൂർ, നെജീബ് കണ്ണൂർ, സലീം മമ്പ്ര എന്നിവർ പങ്കെടുത്തു.
ഭക്ഷണം സ്പോൺസർ ചെയ്ത റെസ്റ്റാറന്റുകൾക്ക് BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ നന്ദി പ്രകാശിപ്പിച്ചു.