ടി പി ആർ 2% ൽ താഴെ തന്നെ; നാളെ മുതൽ ബഹ്‌റൈൻ വീണ്ടും ഗ്രീൻ ലെവെലിലേക്ക്

green level

മനാമ: ജൂലൈ 23 വെള്ളിയാഴ്ച മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ ഇളവുകൾ നിലവിൽ വരുമെന്ന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അറിയിച്ചു. പെരുന്നാൾ അവധി ദിനങ്ങളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലെർട് ലെവൽ നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കും. അവധി ദിനങ്ങൾക്ക് ശേഷവും രാജ്യത്തെ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിൽ താഴെ തന്നെ തുടരുന്നതിനാലാണ് തീരുമാനം. 0.71% നിലവിൽ രാജ്യത്തെ 14 ദിവസത്തെ ആവറേജ് ടി പി ആർ.

ഈദുൽ അദ്ഹ ദിനങ്ങളെ തുടർന്ന് ജൂ​ലൈ 19 തി​ങ്ക​ൾ മു​ത​ൽ 22 വ്യാ​ഴം വ​രെയുള്ള നാല് ദിനങ്ങളിൽ രാജ്യം ഓറഞ്ച് അലേർട്ട് ലെവൽ സ്വീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്​ സാഹചര്യങ്ങൾക്കനുസരിച്ച് ചില ദിവസങ്ങൾ ഉയർന്ന അലേർട്ട് ലെവലായി നിശ്​ചയിക്കുമെന്ന മുൻ പ്രഖ്യാപനം അനുസരിച്ചായിരുന്നു തീരുമാനം.

നാളെ മുതൽ ലഭിക്കുന്ന ഗ്രീൻ ലെവൽ ഇളവുകൾ ഇവയെല്ലാമാണ്:

വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്ഥലങ്ങൾ:

1. ഷോപ്പുകൾ

2. ഷോപ്പിങ്​ മാളുകൾ

3. വീടുകളിൽ സ്വകാര്യ ചടങ്ങുകൾ

4. ഔട്ട്​ഡോർ ഈവൻറുകളും കോൺഫറൻസുകളും

5. സർക്കാർ ഓഫീസുകൾ

6. സ്​പോർട്​സ്​ സെൻററുകൾ, നീന്തൽക്കുളങ്ങൾ

7. വിനോദ കേന്ദ്രങ്ങൾ

8. ഔട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം

9. താൽപര്യമുള്ള കുട്ടികൾക്ക്​ വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ എത്താം

10. റസ്​റ്റോറൻറുകൾ, ക​ഫേകൾ

11. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്​പാ

വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗ മുക്​തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

1. സിനിമ

2. ഇൻഡോർ ഈവൻറുകളും കോൺഫറൻസുകളും

3. ഇൻഡോർ സ്​പോർട്​സ്​

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!