മനാമ: ചൈനയിലെ മധ്യ ഹെനാൻ പ്രവിശ്യയിലെ വലിയ ഭൂപ്രദേശങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈൻ. ബുധനാഴ്ചയാണ് ഈ പ്രദേശം വെള്ളത്തിനടിയിലായത്. തലസ്ഥാന നഗരമായ സെങ്‌ഷോയിൽ ഒരു ഡസനോളം ആളുകളാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്. 1,000 വർഷത്തിനിടയിലെ ഏറ്റവും വലിയ കനത്ത മഴയാണ് ഇതെന്ന് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു. ചൈന നിലവിൽ നേരിടുന്ന ദുരന്തത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങൾക്കും സർക്കാരിനും ചൈനയിലെ ജനങ്ങൾക്കും മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.