കുട്ടികൾക്കിടയിൽ അമിതവണ്ണം കൂടുന്നതായി പഠനം

മനാമ: ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ബഹ്‌റൈനിൽ കൗമാരക്കാർക്കും കുട്ടികൾക്കും ഇടയിൽ അമിതവണ്ണം കൂടുന്നതായി പഠനം. 26 ശതമാനം പെൺകുട്ടികൾക്കും 22 ശതമാനം ആൺകുട്ടികൾക്കും അമിതവണ്ണം ഉണ്ടാകുന്നതായി ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. 2018 ൽ 13 നും 15 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് എന്ന് ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ. ആരിജ് അൽ സാദ് പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 40 ശതമാനം വിദ്യാർത്ഥികൾക്ക് അമിതവണ്ണവും അമിതഭാരവുമുള്ളവരാണെന്നും 23 ശതമാനം പേരും അലസതയും ശാരീരിക നിഷ്‌ക്രിയത്വവും അനുഭവിക്കുന്നതായും സൂചിപ്പിക്കുന്നുണ്ട്.