bahrainvartha-official-logo
Search
Close this search box.

ബഹുമുഖ പദ്ധതിയുമായി തണൽ തെക്കൻ കേരളത്തിലും പ്രവർത്തനങ്ങൾ ആരംഭിച്ചു

WhatsApp Image 2021-07-22 at 12.44.03 AM

മനാമ: തെക്കൻ കേരളത്തിൽ കൊല്ലത്ത് സമീപകാലത്ത് പ്രവർത്തനം ആരംഭിച്ച തണലിന്റെ ആതുര സേവന പ്രവർത്തനങ്ങൾ തിരുവനന്തപുരം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ വ്യാപിപ്പിക്കുന്നു. കൊല്ലം ജില്ലാ കളക്ടർ അബ്ദുൽ നാസർ ഐഎഎസ് മുഖ്യാതിഥിയായിരുന്ന യോഗത്തിൽ വച്ച് പ്രഥമ സ്ഥാപനമായ തേവലക്കരയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് ജില്ലയിലെ വിവിധ പ്രദേശങ്ങളായ കൊട്ടിയം ,പുല്ലിച്ചിറ എന്നിവിടങ്ങളിലും തിരുവനന്തപുരം ജില്ലയിൽ കല്ലമ്പലം ,കഴക്കൂട്ടം, പെരുമാതുറ പ്രദേശങ്ങളിലും ഡയാലിസിസ് യൂണിറ്റിൽ നിർമാണം പുരോഗമിക്കുകയാണ് കൂടാതെ ചടയമംഗലം , ആലപ്പുഴ, മാവേലിക്കര പത്തനംതിട്ട ,അരൂർ,കായംകുളം എന്നീ പ്രദേശങ്ങളിലും പ്രവർത്തനങ്ങൾ പുരോഗമിച്ച് വരുന്നു.

വടകര ആസ്ഥാനമാക്കി ഡോക്ടർ ഇദ്ദ്രിരിസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള തണൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് കേരളത്തിനു പുറമേ ഏഴ് സംസ്ഥാനങ്ങളിൽ ഇതിനകം പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.കൂടാതെ ഏഷ്യയിലെതന്നെ ഏറ്റവും വലിയ സൗജന്യ ഡയാലിസ് ശൃംഖലയാണ് തണൽ സ്ഥാപിച്ചിട്ടുള്ളത്.

ഷിബു പത്തനംതിട്ട പ്രസിസഡൻറും ,നൗഷാദ് മഞ്ഞപ്പാറ സെക്രട്ടറിയും സിബിൻ സലീം കോഡിനേറ്ററായിട്ടുള്ള 21 അംഗ എക്സ്സിക്യൂട്ടീവ് അംഗങ്ങൾ ഉള്ള കമ്മറ്റി നിലവിൽ വന്നിട്ടുണ്ട്’ . പി. വി. രാധാകൃഷ്ണപിള്ള, സിയാദ് ഏഴംകളം, ബിനു കുന്നംതാനം, നിസാർ കൊല്ലം, പ്രിൻസ് നടരാജൻ , ഡോ. ബാബു ജനാർദനൻ, എന്നിവർ രക്ഷാധികാരികളാണ്.

തെക്കൻ കേരളത്തിലെ ഡയാലിസ് യൂണിറ്റുകളുടെ നിർമ്മാണത്തിനും, വിവിധ പ്രവർത്തനത്തിനും സുമനസ്സുകളുടെ സഹായം തേടുകയാണ്. തണൽ സൗത്ത് സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ 23.07.2021ൽ ഒരു സഹായ പദ്ധതി ചലഞ്ച് നടത്തുകയാണ് ഇതിലേക്ക് ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ഇതിന്റെ കോർഡിനേറ്ററായി മണിക്കുട്ടനെ തിരഞ്ഞെടുത്തു. നിർധന രോഗികൾക്ക് കൈത്താങ്ങ് ആവുന്ന തെക്കൻ കേരളത്തിലെ ബഹുമുഖ പദ്ധതികൾക്ക് ആവശ്യമായിട്ടുള്ള സഹായഹസ്തങ്ങൾ സുമനസ്സുടെ ഭാഗത്തുണ്ടാകണമെന്നും തുടർപ്രവർത്തനങ്ങൾ  അകമഴിഞ്ഞ സഹായം സഹകരണങ്ങൾ ഉണ്ടാകണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
ഷിബു പത്തനംതിട്ട: 34338436,
നൗഷാദ് മഞ്ഞപ്പാറ: 34343410
മണികുട്ടൻ: 38899576
സിബിൻ സലീം: 33401786
എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!