മനാമ: ബഹ്‌റൈനിൽ ലഹരി ഉത്പന്നമായ ഹാഷിഷ് വില്പന നടത്തിയ ഇന്ത്യക്കാരന് പത്തു വർഷം തടവും 5000 ദിനാർ പിഴയും വിധിച്ച് കോടതി. ഈ വർഷം മെയ് മാസത്തിലാണ് ഇയാളെ പിടികൂടിയത്. 34 വയസ്സുകാരനായ പ്രതിയുടെ ശിക്ഷ പൂർത്തിയായതിനു ശേഷം ഇയാളെ നാടുകടത്തണമെന്ന് ഹൈ ക്രിമിനൽ കോടതി വിധിച്ചു.