ഹജ്ജിൻ്റെ വിജയകരമായ പൂർത്തീകരണത്തിൽ സൗദിക്ക് പ്രശംസകളർപ്പിച്ച് സ്പീക്കർ

speaker

മനാമ: കോവിഡ് സാഹചര്യത്തിലും ഈ വർഷത്തെ ഹജ്ജ് സീസൺ സംഘടിപ്പിക്കുന്നതിലും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും സൗദി അറേബ്യ നടത്തിയ പ്രവർത്തനങ്ങളുടെ വിജയത്തെ കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കർ ഫൗസിയ ബിന്ത് അബ്ദുല്ല സൈനാൽ പ്രശംസിച്ചു. ഹജ്ജ് തീർത്ഥാടനത്തിന്റെ വിജയത്തിൽ രണ്ട് വിശുദ്ധ പള്ളികളുടെ കസ്റ്റോഡിയൻ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനും, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കിരീടാവകാശിയുമായ റിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനും സ്‌പീക്കർ അഭിനന്ദന സന്ദേശം അയച്ചു.
രാജ്യം നടത്തിയ തയ്യാറെടുപ്പുകളെയും തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളെയും സ്‌പീക്കർ പ്രശംസിച്ചു. സൗദി അറേബ്യയ്ക്കും നേതാക്കൾക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സുസ്ഥിരതയും നേരുന്നതായി സ്പീക്കർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!