മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് പ്രതിമാസജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തെ ചികിത്സാധന സഹായം കോവിഡ് കാലത്തെ പെരുന്നാള്‍ സഹായമായി കോവിഡ് ബാധിച്ച ശേഷം അസുഖങ്ങളും ബുദ്ധിമുട്ടുകളുമായി കഴിയുന്ന മുൻ ബഹ്‌റൈൻ പ്രവാസി കൊല്ലം സ്വദേശി മനോജിനു കൈമാറാൻ ലാല്‍ കെയേഴ്സ് ട്രഷറര്‍ ജസ്റ്റിന്‍ ഡേവിസ്, ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പിന് കൈമാറി .
ബഹ്റൈന്‍ ലാല്‍കെയേഴ്സ് കോ ഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, പ്രസിഡണ്ട് ഫൈസല്‍ .എഫ്. എം, സെക്രട്ടറി ഷൈജു കന്‍പ്രത്ത് എന്നിവര്‍ പങ്കെടുത്തു