മനാമ: ബഹറൈന്റെ ചരിത്രപരവും സാംസകാരികവുമായ വിവരങ്ങൾ തേടി, അത് കുട്ടികൾക്ക് പകർന്ന് കൊടുക്കാൻ മാർച്ച് 22 ന് സാംസ ഏർപ്പെടുത്തിയ പഠനയാത്ര കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഒരു നവ്യ അനുഭവമായി മാറി. രാവിലെ 9.30ന് ആൻറലസ് ഗാർഡനിൽ കേന്ദ്രീകരിച്ച് ഉപദേശക സമിതി അംഗങ്ങളായ ബാബുരാജ് മാഹി, മുരളീകൃഷ്ണൻ, പ്രസിഡണ്ട് ജിജോ ജോർജ്, ജനറൽ സിക്രട്ടറി റിയാസ് , വനിതാ വിഭാഗം പ്രസിഡണ്ട് സിത്താര , സിക്രട്ടറി അമ്പിളി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്ത യാത്ര ക്യാപ്ടൻ മാരായ അനിൽ കുമാർ, എ.വി, വത്സരാജൻ, ഇൻഷ, നിർമ്മല, ആരുഷി, ലീബ എന്നിവരുടെ നേതൃത്വത്തിൽ അതിപുരാതനമായ ഖമ്മീസ് പള്ളി വഴി, ആലി പോട്ടറി, ബാർബർ ടെംപിൾ , റോയൽ കാമൽ ഫാം, ഡിഫൻസ് മ്യുസിയം, റിഫ ഫോർട്ട് ഇവ സന്ദർശിച് മാൽ ഖിയ ബീച്ചിൽ വൈകുന്നേരം 7 മണിക്ക് അവസാനിച്ചു.
ഫിനാലയിൽ വിവിധ വിനോദ, വിജ്ഞാന പരിപാടികളും അരങ്ങേറി. പരിപാടിയിൽ 70ൽപ്പരം കുട്ടികൾ ഉൾപ്പെടെ 200ൽപ്പരം പേർ പങ്കെടുത്തു. ബഹറിന്റെ ചരിത്രവും , സംസ്കാരവും തൊട്ടറിഞ്ഞ ഈ യാത്ര വളരെ ഗുണപരവും, നാളിതുവരെ കാണാത്ത ആവേശവും ജിജ്ഞാസയും, മറക്കാൻ കഴിയാത്ത അനുഭവമാണെന്ന് പങ്കെടുത്തവർ ഒന്നടങ്കം അഭിപ്രായപ്പെട്ടപ്പോൾ സംഘാടകർ തങ്ങളുടെ ഉദ്ദേശ്യം സാർത്ഥകമായ തിBൽ ഏറെ സന്തോഷം പ്രകടിപ്പിച്ചു. ഇനിയും ഇത്തരത്തിൽ സാംസ നടത്തുന്ന പരിപാടികൾക്ക് മുഴുവൻ രക്ഷിതാക്കളുടെയും പിന്തുണ വാഗ്ദാനം നൽകി.