ബഹ്റൈനിൽ മലയാളി യുവാവ് മരണപ്പെട്ടു

മനാമ: ബഹ്റൈനിൽ ജോലി ചെയ്ത് വരികയായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ച നിലയിൽ കണ്ടെത്തി. മാഹി പെരിങ്ങാട് സ്വദേശി നവാഫ് മുസാവ (27) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 2:15 ഓടെ മനാമ അറാദുഫ് അപാർട്‌മെന്റിന് സമീപത്തെ താമസസ്ഥലത്ത് വച്ച് സുഹൃത്തുക്കളാണ് മരിച്ച നിലയിൽ കാണുന്നത്. ഉറക്കത്തിടെയുണ്ടായ മരണമാണെന്ന് പറയപ്പെടുന്നു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.