മനാമ: ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ആരംഭിച്ചു. സഭാ ട്രഷറർ ശ്രീ. ഷിബു കുമാർ, സണ്ടേസ്കൂൾ സെക്രട്ടറി ശ്രീ.സുനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വികാരി റവ.ഫാ. ഷാബു ലോറൻസ് ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയെ അതിജീവിക്കാൻ ഈ ക്ലാസുകൾ ഇടയാക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
” നാം അതിജീവിക്കും ” എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾക്ക് ശ്രീ. ബ്ലെസ്സൻലാൽ, ശ്രീ.സുജിൻ , ശ്രീ.അനു , ശ്രീ.ആഭിൻ , റിയബ്ലസ്സൻ, ബിനിഷ എന്നിവർ നേതൃത്വം നൽകും. ബഹ്റൈൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നായി 100 ലധികം കുട്ടികളും സഭയിലെ സണ്ടേസ്കൂൾ അധ്യാപകരും പങ്കെടുത്തു.
ജൂലൈ 23 മുതൽ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 6 മണിവരെ “നാം അതിജീവിക്കും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പാട്ടുകളും, കഥകളും, പാഠങ്ങളും , കളികളും അടങ്ങിയ ക്ലാസുകൾ നടക്കുമെന്ന് സണ്ടേസ്കൂൾ സെക്രട്ടറി ശ്രീ. സുനിൽകുമാർ അറിയിച്ചു. സഭാ സെക്രട്ടറി ശ്രീ.വിജയൻ. c, അക്കൗണ്ടന്റ് ശ്രീ. ഷിബു കുമാർ എന്നിവരും സന്നിഹിതരായിരുന്നു.