മനാമ: ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയുടേയും സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലിൻ്റേയും നേതൃത്വത്തിൽ സമാജം മുതിർന്ന അംഗങ്ങളായ ബഹ്‌റൈനിൽ 48 വർഷം പ്രവാസ ജീവിതം നയിച്ച പാലക്കാടു സ്വദേശി കെ.ആർ മേനോൻ & ഹേമാ മേനോൻ, 37 വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം നയിച്ച തിരുവനന്തപുരം സ്വദേശി ബാബു സുരേഷ് & ഹരിത, 35 വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം നയിച്ച ചെങ്ങന്നൂർ സ്വദേശി രാജഗോപാൽ, 20 വർഷം ബഹ്‌റൈൻ പ്രവാസ ജീവിതം നയിച്ച തൃക്കുന്നപ്പുഴ സ്വദേശി ഡി.സലിം എന്നിവർക്കു വെർച്വൽ മീറ്റിങ്ങിലുടെ സമാജം മെംമ്പർമാരുടെ സാന്നിധ്യത്തിൽ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു.
ചടങ്ങിൽ സമാജം ഭരണ സമിതി അംഗങ്ങൾ, മുതിർന്ന അംഗങ്ങൾ ,സമാജം വനിതാവേദി അംഗങ്ങൾ, നാട്ടിൽ സ്ഥിരതാമസം ആയ മുൻ അംഗങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.