രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യം തീരുമാനമായിട്ടില്ലെന്ന് PC ചാക്കോ . വയനാട്ടിൽ മത്സരിക്കുമെന്ന് രാഹുൽ പറഞ്ഞിട്ടില്ല. അദ്ദേഹമാണ് അത് തീരുമാനിക്കേണ്ടത്. അതിന് മുമ്പ് രാഹുൽ സമ്മതിച്ചു, രാഹുൽ അനുകൂലമായി പ്രതികരിച്ചു, എന്നൊക്കെ നേതാക്കൾ പ്രസ്താവന നടത്തുന്നത് ശരിയല്ല. അദ്ദേഹം സമ്മതം മൂളി എന്നത് വ്യാജ പ്രചരണമാണെന്നും നുണ പ്രചാരണം നടത്തുന്നത് ആരാണെന്ന് അറിയില്ലെന്നും രാഹുലിനെ സമ്മർദ്ദത്തിലാക്കി സ്ഥാനാർഥിയാക്കാമെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് ആദ്യത്തെ ക്ഷണം വന്നത് കർണാടയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ്. കേരളത്തിൽ നിന്നു ക്ഷണിച്ചു എന്ന് കേരളനേതാക്കളും പറയുന്നു. കേരളത്തിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം ഗ്രൂപ്പടിസ്ഥാനത്തിലാണ് നടന്നത്. സ്ഥാനാർഥിത്വം ഗ്രൂപ്പുകൾ പങ്കിട്ടു. മുതിർന്ന നേതാക്കളാണ് ഗ്രൂപ്പ് കളിക്ക് നേതൃത്വം നൽകുന്നത്. ഗ്രൂപ്പു പോരിൽ AICC ക്ക് നിരാശയുണ്ട്. വയനാട്, വടകര സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി ഇതുവരെയും ഉണ്ടായിട്ടില്ല.
— മുതിർന്ന കോൺഗ്രസ് നേതാവ് PC ചാക്കോ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.