മനാമ: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വിട്ടുവീഴ്ച വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി മുഹറഖ് ഗവർണറേറ്റിലുടനീളമുള്ള ലേബർ ക്യാമ്പുകൾ, ഷോപ്പുകൾ, വർക്ക് ഷോപ്പുകൾ എന്നിവ ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധിച്ചു. മുഹറഖ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ അബ്ദുല്ല അൽ ജീരനും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ നിരവധി ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. കോവിഡിനെ നേരിടാനുള്ള ആരോഗ്യ പ്രോട്ടോക്കോളുകളും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പു വരുത്താനാണ് പരിശോധന നടത്തിയതെന്ന് അൽ ജീരൻ പറഞ്ഞു.