പേമാരി: ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹ്‌റൈൻ

മനാമ: ഇന്ത്യയിൽ വീശിയടിച്ച കാറ്റിലും പേമാരിയിലും ഇരയായവർക്ക് ബഹ്‌റൈൻ സർക്കാർ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയ്ക്കും ഇന്ത്യൻ ജനതയ്ക്കും വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. പേമാരിയിലും മണ്ണിടിച്ചിലിലും ഡസൻ കണക്കിന് ആളുകൾ മരണപെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടായത്. ഇന്ത്യയ്ക്ക് ഉണ്ടായ നാശനഷ്ടങ്ങൽ മറികടക്കാനുള്ള ശ്രമങ്ങളിൽ ബഹ്‌റൈൻ സമ്പൂർണ്ണ ഐക്യദാർട്യവും പിന്തുണയും പ്രഖ്യാപിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും ബഹ്‌റൈൻ ആശംസിച്ചു.