മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലർവാടി വിഭാഗം വിവിധ ഏരിയകളിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് ‘ഈദ് മെഹ്ഫിൽ’ ഓൺ ലൈൻ പരിപാടി സംഘടിപ്പിച്ചു. മനാമ, മുഹറഖ്, റിഫ ഏരിയയിൽ നടന്ന സംഗമത്തിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു.
മനാമ ഏരിയയിൽ അവ്വാബ് സുബൈറിെൻറ പ്രാർഥന ഗീതത്തോടെ ആരംഭിച്ച പരിപാടി ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ആക്ടിങ് പ്രസിഡൻറ് ഇ.കെ. സലീം ഉദ്ഘാടനം ചെയ്തു. മലർവാടി കൺവീനർ നൗമൽ റഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സഫ ഷാഹുൽ ഹമീദ് സ്വാഗതവും അഫ്നാൻ ഷൗക്കത്തലി നന്ദിയും പറഞ്ഞു. ലബീബ ഖാലിദ് പരിപാടികൾ നിയന്ത്രിച്ചു. മനാമ ഏരിയ ലേഡീസ് വിങ് പ്രസിഡൻറ് റഷീദ സുബൈർ, ഏരിയ മലർവാടി കൺവീനർ ഷബീഹ ഫൈസൽ, ഫാഹിസ മങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി .
മജീഷ്യനും സാമൂഹികപ്രവർത്തകനുമായ സിറാജ് നടുവണ്ണൂർ റിഫ ഏരിയ പരിപാടി ഉദ്ഘാടനം ചെയ്തു. മിന്നത് നൗഫൽ പ്രാർഥന ഗീതം ആലപിച്ചു.മലർവാടി കൺവീനർ അബ്ദുൽ ഹഖ് അധ്യക്ഷത നിർവഹിച്ച പരിപാടിയിൽ സഹ്റ അഷ്റഫ് അവതാരികയായിരുന്നു. ഖദീജ സഫ്ന സ്വാഗതവും നിമ കമറുദ്ധീൻ നന്ദിയും പറഞ്ഞു. രേഷ്മ സുഹൈൽ പരിപാടികൾ നിയന്ത്രിച്ചു. പ്രോഗ്രാം കൺവീനർ സകീർ ഹുസൈൻ, റിഫ ഏരിയ ആക്ടിങ് പ്രസിഡൻറ് മൂസ കെ. ഹസ്സൻ, ഏരിയ വനിത വിങ് സെക്രട്ടറി സൗദ, ഷൈമില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മുഹറഖ് ഏരിയയിൽ മെഹന്ന ഖദീജയുടെ പ്രാർഥന ഗീതത്തോടുകൂടി ആരംഭിച്ച പരിപാടി സൗദി അറേബ്യ മലർവാടി മെൻറർ സാജിദ് ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എ.എം. ഷാനവാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മലർവാടി പ്രോഗ്രാം കോഡിനേറ്റർ ഫാത്തിമ വസീം സ്വാഗതവും ഏരിയ സെക്രട്ടറി നിഷാദ് ഇരിങ്ങാലക്കുട നന്ദിയും പറഞ്ഞു. റൂസ്ബിഹ് ബഷീർ പരിപാടികൾ നിയന്ത്രിച്ചു. അബ്ദുൽ ജലീൽ, ഷഹനാസ്, നെജ്മ, സുബൈദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.പാട്ട്, നൃത്തം, മാജിക്, ഈദ് സന്ദേശം, കഥ പറയൽ, ആംഗ്യപാട്ട്, പ്രച്ഛന്നവേഷം, സംഘഗാനം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.