മനാമ: കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളിൽ രാജ്യത്തെ പൂളുകളും മറ്റും തുറന്നു പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ കുട്ടികളെ പൂളുകളിൽ കൊണ്ടുവരുമ്പോൾ മാതാപിതാക്കൾ പൂർണ്ണമായും ശ്രദ്ധ നൽകണമെന്ന് ജല സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് വേനൽക്കാലം കടുക്കുന്നതിനാലും ഈ അലെർട് വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു . ബീച്ചുകളിലോ നീന്തൽക്കുളങ്ങളിലോ ശ്രദ്ധിക്കാതെ കുട്ടികളെ തനിച്ച് വിടരുതെന്നും കുട്ടികളുടെ ജീവൻ അപകടത്തിലാക്കരുതെന്നും ബഹ്‌റൈന്റെ പ്രഥമ ജല സുരക്ഷാ സംരംഭമായ റോയൽ ലൈവ് സേവിംഗ് ബഹ്‌റൈൻ കുടുംബങ്ങളോട് അഭ്യർത്ഥിച്ചു. വെള്ളത്തിലും പരിസരത്തും കുട്ടികൾക്ക് കൃത്യമായി മേൽനോട്ടം മാതാപിതാക്കൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് മുമ്പത്തേക്കാളും ഇപ്പോൾ പ്രധാനമാണെന്ന് റോയൽ ലൈവ് സേവിംഗ് ജനറൽ മാനേജർ സാം റഹ്‌മാൻ പറഞ്ഞു.