മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) വാർഷിക വേനൽകാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ് തേസ്റ്റ് ഖ്വഞ്ചേഴ്സിൻറെ ഭാഗമായി ദെമിസ്താനിലെ വർക്ക്സൈറ്റിൽ തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. ബഹ്റൈനിലെ ബൊഹ്റ കമ്യൂണിറ്റിയുടെ സഹായത്തോടെ 125 പേർക്കാണ് വെള്ളവും പഴങ്ങളും നൽകിയത്.
ബലിപെരുന്നാൾ പ്രമാണിച്ച് എല്ലാ തൊഴിലാളികൾക്കും ബിരിയാണി പാക്കറ്റും വിതരണം ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, തേസ്റ്റ് ഖ്വഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, വളൻറിയർമാരായ മുരളീകൃഷ്ണൻ, നാസർ മഞ്ചേരി, പവിത്രൻ നീലേശ്വരം, അനുപമ ബിനു എന്നിവർ പങ്കെടുത്തു.
