ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ പ്രശംസിച്ച് വിദേശകാര്യമന്ത്രി

മനാമ: വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്റ്റാഫുകളുമായി വീഡിയോ കോൺഫറൻസിലൂടെ പൊതുയോഗം നടത്തി. ബഹ്‌റൈന്റെ താല്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അന്തർദ്ദേശീയ നിലവാരം ഉയർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ഉദ്യോഗസ്ഥർക്കും ഡോ. അൽ സയാനി ആശംസകൾ അറിയിച്ചു.

യുകെ, ഈജിപ്ത്, ജോർദാൻ, പാകിസ്താൻ എന്നിവിടങ്ങളിലെ ബഹ്‌റൈൻ എംബസികളുടെ ശ്രമങ്ങളുടെ ഫലമായി വിദേശത്തുള്ള പൗരന്മാർക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഏകോപനത്തെ അദ്ദേഹം പ്രശംസിച്ചു. മന്ത്രാലയത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് പ്രയോജനപ്പെടുന്ന വിവിധ കോഴ്സുകൾക്കും പരിശീലന പരിപാടികൾക്കും നേതൃത്വം നൽകുന്ന മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ അക്കാദമി ഫോർ ഡിപ്ലോമാറ്റിക് സ്റ്റഡീസിനും ഡോ. അൽ സയാനി നന്ദി പറഞ്ഞു.