bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിൽ വാക്സിനെടുക്കാൻ ഇനിയും സാധിച്ചിട്ടില്ലാത്ത ഇന്ത്യക്കാർക്ക് ജൂലൈ 30ന് അവസരം

vaccine

മനാമ: രേഖകൾ ഇല്ലാത്തത് മൂലമോ മറ്റുമുള്ള വിവിധ കാരണങ്ങളാൽ ഇനിയും കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ പ്രയാസം നേരിടുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് ഒരവസരം കൂടി. ഇന്ത്യൻ എംബസിയുടെ ഗൂഗിൾ ഫോറം ലിങ്കിൽ ( https://forms.gle/pMT3v1g3o4yVgnES8 ) ജൂലൈ 28 ബുധനാഴ്ചക്കുള്ളിൽ രജിസ്ട്രർ ചെയ്ത് ഇവർക്ക് വാക്സിൻ സ്വീകരിക്കാം. രജിസ്ട്രർ ചെയ്യുന്നവർക്ക് ജൂലൈ 30 ന് രാവിലെ 10 മുതൽ സിത്ര മാളിലെ വാക്സിനേഷൻ കേന്ദ്രത്തിൽ വാകസിൻ നൽകും. ബി അവെയർ ആപ് വഴി രജിസ്ട്രേഷൻ നടത്താൻ തടസ്സം നേരിടുന്നവർക്കാണ് ഈ അവസരം.

മതിയായ രേഖകളില്ലാതെ കഴിയുന്നവർക്ക് വാക്സിൻ സ്വീകരിക്കാനും രാജ്യത്തിൻറ കോവിഡ് പ്രതിരോധത്തിൽ പങ്കാളിയാകാനും ഇതുവഴി സാധിക്കുമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. സമാജം ഉൾപ്പെടെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുമായി സഹകരിച്ചാണ് ഇന്ത്യൻ എംബസി ഈ ദൗത്യത്തിന് തുടക്കം കുറിച്ചത്. സമാജം മുഖേന രജിസ്റ്റർ ചെയ്യാൻ ആ ഗ്രഹിക്കുന്നവർക്ക് 17251878 അല്ലെങ്കിൽ 36129714 അല്ലെങ്കിൽ 32258697 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

സംശയ നിവാരണത്തിന് വേൾഡ് എൻ.ആർ.എ കൗൺസിൽ വളൻറിയർമാരെയും ബന്ധപ്പെടാം. മൊബൈൽ: 39293112, 66368799, 39339818, 35378318, 38899576.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!