മനാമ: മടപ്പള്ളി സ്കൂൾ അലുമ്നി ഫോറം ബഹ്റൈൻ (മാഫ്), ജി.വി.എച്ച്.എസ് സ്കൂൾ മടപ്പള്ളി വിദ്യാർഥികളുടെ ഓൺലൈൻ പഠനോപകരണ സഹായ ഫണ്ടിലേക്ക് സ്വരൂപിച്ച ലക്ഷം രൂപ സ്കൂൾ പി.ടി.എക്ക് കൈമാറി.ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീജിത് അധ്യക്ഷത വഹിച്ചു.
വടകര എം.എൽ.എ കെ.കെ. രമ പഠനോപകരണ ഫണ്ട് പി.ടി.എ പ്രസിഡൻറ് പി.പി. ദിവാകരന് കൈമാറി. സർവിസിൽനിന്ന് വിരമിച്ച പ്രഭാകരൻ മാസ്റ്റർക്ക് സ്കൂളിലെ ഏറ്റവും സീനിയർ പൂർവവിദ്യാർഥികളിൽ ഒരാളായ ഡോ. അബ്ദുൽ റഹ്മാൻ മാഫ് ബഹ്റൈൻറെ പേരിൽ സ്നേഹോപഹാരം നൽകി.
ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.എൻ. ജിതേന്ദ്രൻ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ സിജു, സ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ. വേണുഗോപാൽ എന്നിവർ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മാസ്റ്റർ, മാഫ് ബഹ്റൈൻ എക്സിക്യൂട്ടിവ് അംഗങ്ങളായ ഇഫ്ത്തിയാസ്, ബിനോയ്, സുനി എന്നിവർ സംസാരിച്ചു. മാഫ് ബഹ്റൈൻ ഉപദേശക സമിതി അംഗം പി. ശ്രീജിത്ത് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡൻറ് കെ.കെ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.