കോവിഡ് നിയന്ത്രണം: രാജാവ് നൽകിയ നിർദേശങ്ങളെ പ്രശംസിച്ച് മന്ത്രിസഭാ യോഗം

മനാമ: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ലഘൂകരിക്കുന്നതിനായി രാജാവ് നൽകിയ നിർദേശങ്ങളെ മന്ത്രിസഭാ യോഗം പ്രശംസിച്ചു. ലോകാരോഗ്യ സംഘടനയുടെ 152 മത്തെ ഓഫീസ് മനാമയിൽ ഉദ്‌ഘാടനം ചെയ്യാനായി എത്തിയ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ എച്ച്. ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ യോഗം സ്വാഗതം ചെയ്തു. കോവിഡ് മഹാമാരിക്കിടയിലും ഹജ്ജ് സീസൺ വിജയകരമായി സംഘടിപ്പിച്ച സൗദി അറേബ്യയെയും മന്ത്രിസഭ അഭിനന്ദിച്ചു. റിയൽ എസ്റ്റേറ്റ് വികസന പദ്ധതികളുടെ സാധ്യതകളെക്കുറിച്ചും വികസന, അടിസ്ഥാന സൗകര്യ പദ്ധതികളെ കുറിച്ചും മന്ത്രിസഭ ചർച്ച ചെയ്തു. മതപരമായ ആവശ്യങ്ങൾക്കായി സുന്നി, ജാഫരി എൻ‌ഡോവ്‌മെൻറ് കൗൺസിലുകൾ ശേഖരിക്കുന്ന സാമ്പത്തിക സംഭാവനകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു . കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രതിവാര മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിച്ചു.