കോവിഡ് പ്രതിരോധ മുൻ നിരപോരാളികൾക്ക് ജൂലൈ ശമ്പളം വർധിപ്പിച്ച് നൽകി ബഹ്‌റൈൻ

മനാമ: കൊറോണ വൈറസ് മഹാമാരിയെ നേരിടുന്നതിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മുൻ‌നിര പ്രവർത്തകരുടെ ജൂലൈയിലെ ശമ്പളത്തിൽ വർദ്ധനവ് ഏർപ്പെടുത്തി ബഹ്‌റൈൻ സർക്കാർ. സിവിൽ സർവീസ് ബ്യൂറോ ചെയർമാൻ അഹമ്മദ് ബിൻ സായിദ് അൽ സായിദാണ് പ്രഖ്യാപനം നടത്തിയത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് പ്രഖ്യാപനം. കോവിഡിനെ പിടിച്ചു കിട്ടുന്നതിലും രാജ്യത്തിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനും സഹായിക്കുന്ന മുൻനിര പ്രവർത്തകർക്ക് സർക്കാർ നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു.