പ്രധാനമന്ത്രിയുടെ ഫെലോഷിപ്പ് പ്രോഗ്രാമിന്റെ രജിസ്ട്രേഷൻ കാലയളവ് അവസാനിച്ചു

മനാമ: പ്രധാനമന്ത്രിയുടെ ഫെലോഷിപ്പ് പ്രോഗ്രാമിന്റെ ഏഴാം പതിപ്പിനുള്ള രജിസ്ട്രേഷൻ കാലയളവ് അവസാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്തിന്റെ വളർന്നുവരുന്ന യുവ സർക്കാർ പ്രൊഫഷണലുകളെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി.

പരിപാടിയുടെ ഏഴാം പതിപ്പിലേക്കുള്ള രജിസ്ട്രേഷൻ 2021 ജൂൺ 25 നും ജൂലൈ 26 നും ഇടയിലാണ് നടന്നത്. വിവിധ സർക്കാർ ഏജൻസികളിൽ നിന്നുള്ള ധാരാളം അപേക്ഷകർ ഫെലോഷിപ്പിനായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

എല്ലാ അപേക്ഷകരും കർശനമായ മൂല്യനിർണ്ണയ പ്രക്രിയയ്ക്ക് വിധേയമാകുമെന്നും പ്രോഗ്രാമിന്റെ അന്തിമ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനായി വ്യക്തിഗത അഭിമുഖങ്ങളും അഭിരുചി പരിശോധനകളും ഉണ്ടാകുമെന്ന് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. പൊതുമേഖലാസ്ഥാപന ജീവനക്കാരുടെ നേതൃത്വ കഴിവുകളെ വികസിപ്പിക്കാൻ സാധിക്കുന്ന ഒരു പദ്ധതികൂടിയാണ് പ്രധാനമന്ത്രിയുടെ ഫെലോഷിപ്പ് പ്രോഗ്രാം.