നിയമവിരുദ്ധമായി വീട്ടുജോലിക്കാർ റിക്രൂട്ട് ചെയ്തത ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അറസ്റ്റിൽ

മനാമ: രണ്ട് ക്ലീനിംഗ് സർവീസ് ഓഫീസുകളുള്ള ബഹ്‌റൈൻ യുവതിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഒളിച്ചോടിയ ആഫ്രിക്കൻ വനിതാ വീട്ടുജോലിക്കാരെ അനധികൃതമായി രണ്ട് ഏഷ്യൻ പുരുഷന്മാരുടെ സഹകരണതോടെ റിക്രൂട്ട് ചെയ്‌തതിനെ തുടർന്നാണ് അറസ്റ്റ്.

ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നിയമം ലംഘിച്ച മൂന്നുപേർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. വീട്ടുജോലിക്കാരായ 29 പേരെയും ഏതാനും ഏഷ്യൻ വംശജരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വീട്ടു ജോലിക്കാർ ജോലിസ്ഥലത്തുനിന്ന് ഒളിച്ചോടിയതുമായി ബന്ധപ്പെട്ട പരാതിയിൻമേലുള്ള അന്വേഷണത്തിലാണ് പ്രതിയായ സ്ത്രീ നിയമവിരുദ്ധമായി വനിതകളെ മണിക്കൂർ വ്യവസ്ഥയിൽ മാസശമ്പളത്തിൻ വീട്ടുജോലിക്ക് നിയമിച്ചതായി കണ്ടെത്തിയത്.

യുവതി വീട്ടുജോലിക്കാരിയെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. എൽ‌എം‌ആർ‌എയുടെ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് കൂടുതൽ നടപടികൾ സ്വീകരിക്കുകയും അറസ്റ്റിലായ പ്രതികളെ പ്രോസിക്യൂഷനുമുൻപിൽ ഹാജരാക്കുകയും ചെയ്തു .