മനാമ: മൂന്നര പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ബഹ്‌റൈനോട് യാത്ര പറയുകയാണ് എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ കെ കെ രവീന്ദ്രൻ. 1984 ജനുവരി 14ന് ആണ് ഇദ്ദേഹം ബഹ്‌റൈനിൽ എത്തിയത്. ഒന്നര വര്‍ഷം മുഹറഖിലെ ഒരു കമ്പനിയിലും തുടർന്ന് അല്‍ മൗവധ എന്ന കമ്പനിയിൽ സെയിൽസ്മാനായി 36വർഷവും ജോലി ചെയ്താണ് പ്രവാസത്തിനു വിട പറയുന്നത്. ഒരേ കമ്പനിയിൽ 36 വർഷം ജോലി ചെയ്തതിന്റെ സന്തോഷത്തിൽ ഈ വരുന്ന ജൂലൈ 28 ന് നാട്ടിലേക്ക് മടങ്ങുന്ന രവീന്ദ്രന് സഹപ്രവര്‍ത്തകരായ അബ്ദുൽ സലാം പി പി, അബ്ദുൽ റഹൂഫ്, അബ്ദുള്ള,ഷിഹാബ്, റോജിൻ, നിസാർ, സുലൈം PP, ശിഹാബ് T, സിജു എന്നിവര്‍ ചേർന്ന് യാത്രയപ്പ് നല്കി.
