അഷൂറ ദിനങ്ങളിൽ കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിൻറെ പ്രാധാന്യം ഓർമ്മപ്പെടുത്തി ക്യാപിറ്റൽ ഗവർണർ

മനാമ: അഷൂറ സീസണിന്റെ ഭാഗമായി കോവിഡ്നെ നേരിടുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി തലസ്ഥാന ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫ ഹുസൈന്യ പ്രൊസീഷൻ അതോറിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് നിർദേശിച്ച മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം യോഗം ചർച്ച ചെയ്തു.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ പൂർണമായി പാലിക്കണമെന്ന് ക്യാപിറ്റൽ ഗവർണർ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിലും ക്യാപിറ്റൽ ഗവർണറേറ്റുമായും മറ്റ് അധികാരികളുമായും സഹകരിക്കുന്നതിൽ ഹുസൈന്യ പ്രൊസീഷൻ അതോറിറ്റി അംഗങ്ങളുടെ പങ്കിനെ ഗവർണർ പ്രശംസിച്ചു.

അഷൂറ ദിനങ്ങളിൽ പാലിക്കേണ്ട ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ തലസ്ഥാന ഗവർണറേറ്റിന്റെ പ്രതിബദ്ധതയെ പ്രൊസീഷൻ അതോറിറ്റി അംഗങ്ങൾ പ്രശംസിച്ചു.