മനാമ: ഐവൈസിസി ബഹ്‌റൈന്‍ മുഹറഖ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമാത് ജവഹർലാൽ നെഹ്രു മെമ്മോറിയൽ നിറക്കൂട്ട് സീസൺ 3 ചിത്രരചന മൽസരം മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ നടന്നു. ഐമാക്ക് ബഹ്റൈന്‍ മുഹറഖ് ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി. ഐമാക്കിന്റെ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനവും ഉണ്ടായിരുന്നു. കൂടാതെ പാഴ് വസ്തുക്കളിൽ നിന്നും കരകൗശല വസ്തുക്കൾ നിർമ്മിച്ച പ്രവാസി വീട്ടമ്മ സമീറാ ഹസന്റെ കരകൗശല പ്രദർശനവും ഉണ്ടായിരുന്നു.
സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങളായി തിരിച്ചായിരുന്നു മൽസരം. നിരവധി കുട്ടികൾ പങ്കെടുത്ത ചിത്രരചനാ മൽസരത്തിന്റെ സമാപന സമ്മേളനം ഐവൈസിസി ബഹ്റൈൻ പ്രസിഡന്റ് ബ്ലെസ്സൻ മാത്യു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശ്രീജിത്ത് ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ അനസ് റഹിം സ്വാഗതം ആശംസിച്ചു. സാമൂഹിക പ്രവർത്തകനും ഐമാക്ക് ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്തിനു ഏരിയ കമ്മിറ്റി യുടെ ഉപഹാരം ബ്ലസ്സൻ മാത്യു കൈമാറി. ദേശീയ സെക്രട്ടറി റിച്ചി കളത്തൂരേത്ത് ഷാൾ അണിയിച്ചു. റിച്ചി കളത്തൂരേത്ത്, ഷബീർ മുക്കൻ, അലൻ ഐസക്, ഷഫീക്ക് കൊല്ലം എന്നിവർ ആശംസകൾ അർപ്പിച്ചു, പ്രമുഖ ചിത്രകാരൻ സതീഷ് പോൾ ആയിരുന്നു വിധികർത്താവ്.
വിജയികൾ:
സീനിയർ വിഭാഗം: അനഘ പൊതിവയൽ, പത്മപ്രിയ പി, കീർത്തന സജിത്ത്
ജൂനിയർ വിഭാഗം: ശ്രീഭവാനി വിവേക്, ഭാഗ്യ സുധാകരൻ, ദേവനന്ദാ മനോജ് കുമാർ
സബ്ജൂനിയർ വിഭാഗം: അവനി എബി, മനു കൃഷ്ണ, ഗൗതം നക്ഷത് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്,മൂന്ന് സമ്മാങൾ നേടി.
വിജയികൾക്കുളള സമ്മാനദാനം മുഖ്യാതിധി ഫ്രാൻസിസ് കൈതാരത്തും ഐവൈസിസി ഭാരവാഹികളും നിർവ്വഹിച്ചു, മൽസരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ഉണ്ടായിരുന്നു. ഏരിയ കമ്മിറ്റി നടത്തിയ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഓൺലൈൻ ക്വിസ് വിജയികൾക്കുളള സമ്മാനധാനവും ഉണ്ടായിരുന്നു. ഏരിയ സെക്രട്ടറി ബാബു എം കെ, മുഹമ്മദ് റഫീക്ക്, രജീഷ് പി സി, പ്രമീജ് വടകര എന്നിവർ നേതൃത്വം നൽകി, ഷിഹാബ് കറുകപ്പുത്തൂർ നന്ദി പറഞ്ഞു.