മനാമ: രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ ബിഡിഎഫ്, ആഭ്യന്തര മന്ത്രാലയം, ദേശീയ ഗാർഡ് എന്നിവരുടെ മഹത്തായ ശ്രമങ്ങളേയും നിശ്ചയദാർഢ്യത്തോടും കൂടി ചുമതലകൾ ഏറ്റെടുക്കാനും രാജ്യത്തെ സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങളേയും പ്രകീർത്തിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പരിശ്രമങ്ങളേയും കൊറോണ വൈറസ്സിനെ നേരിടാനായി അദ്ദേഹം ടീം ബഹ്‌റൈന്റെ പ്രയത്നങ്ങളിൽ നേതൃത്വം നൽകുന്നതിലും അഭിമാനം പ്രകടിപ്പിച്ചു.
ഇന്നലെ സാഖിർ കൊട്ടാരത്തിൽ നടന്ന കൗൺസിൽ യോഗത്തിലാണ് സുപ്രീം കമ്മാൻഡറും സുപ്രീം ഡിഫെൻസ് കൗൺസിൽ പ്രസിഡന്റുമായ ഹമദ് രാജാവ് ഉദ്യോഗസ്‌ഥരെ അഭിനന്ദിച്ചത്. കിരീടാവകാശിയും, പ്രധാന മന്ത്രിയും ഡെപ്യൂട്ടി സുപ്രീം കമ്മാൻഡറുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യോഗത്തിൽ സന്നിഹിതനായിരുന്നു.
ടീം ബഹ്‌റൈന്റെ പ്രവർത്തനങ്ങളെ ഹമദ് രാജാവ് അഭിനന്ദിച്ചു. അവരുടെ മികച്ച പ്രവർത്തനങ്ങളാണ് കോവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരെയും മുൻനിര സന്നദ്ധ പ്രവർത്തകരെയും സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഡേപ്യൂട്ടി സുപ്രീം കമാൻഡറുമായി അൽ സഖീർ കൊട്ടാരത്തിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. സുപ്രീം കമാൻഡറും സുപ്രീം ഡിഫൻസ് കൗൺസിൽ പ്രസിഡന്റുമായ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ യോഗത്തിൽ അധ്യക്ഷത വഹിച്ചു.