മനാമ: ബഹ്‌റൈന്‍ മാതൃദിനത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ സ്വദേശി അമ്മമാര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒരുക്കി. ‘ഐ ലവ് യു മോം’ എന്ന പ്രമേയത്തിലായിരുന്നു ഷിഫ മതേഴ്‌സ് ഡേ ആഘോഷം. ക്യാമ്പില്‍ പങ്കെടുത്ത അമ്മമാര്‍ക്ക് ഷുഗര്‍, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, വൈറ്റമിന്‍ ഡി പരിശോധനകള്‍ സൗജന്യമായിരുന്നു. കൂടാതെ ജനറല്‍ മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്, ഗൈനക്കോളജി, കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ സൗജന്യമായി കാണാനും അവസരമൊരുക്കി. കാര്‍ഡിയോളജിസ്റ്റ് നിര്‍ദേശിച്ചവര്‍ക്ക് സൗജന്യമായി ഇസിജിയും നല്‍കി. ക്യാമ്പില്‍ 200 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തു.
ക്യാമ്പിനെത്തിയവരെ പൂക്കള്‍ നല്‍കി സ്വീകരിച്ചു. പങ്കെുടത്തവര്‍ക്കുള്ള ഷിഫ പ്രിവിലേജ് കാര്‍ഡ് സ്‌പെഷ്യലിസ്റ്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ഷൈമ അബ്ദെല്‍മാബൗദ് എല്‍സായ്ദ് പ്രകാശനം ചെയ്തു. തുടര്‍ന്ന് മാതൃദിനാഘോഷം കേയ്ക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ഷിഫ മൂന്നാം നിലയില്‍ പുതുതായി സജ്ജീകരിച്ച ഒബ്‌സര്‍വേഷന്‍ വാര്‍ഡ് സ്വദേശി അമ്മമാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പത്ത് ബെഡ് സൗകര്യമുള്ളതാണ് ഈ ഓബ്‌സര്‍വേഷന്‍. പീഡിയാട്രിക്‌സ്, ഗൈനക്കോളജി രോഗികള്‍ക്കായാണ് പ്രധാനമായും ഈ ഒബ്‌സര്‍വേഷന്‍ പ്രവര്‍ത്തിക്കുക.