ഇനി ചെറിയ അപകടങ്ങൾക്കും ഇൻഷുറൻസ്; ഇ-ട്രാഫിക് ആപ്പ് വഴി റിപ്പോർട്ട് ചെയ്യാം

മനാമ: ചെറിയ ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഇ – ട്രാഫിക് ആപ്പ് വഴിയുള്ള പുതിയ സേവനങ്ങൾ ആരംഭിച്ചു. ഇൻഫർമേഷൻ & ഇ ഗവൺമെന്റ് അതോറിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. രണ്ടോ അതിലധികമോ കക്ഷിക തമ്മിലുണ്ടാകുന്ന അപകടങ്ങളുടെ ട്രാഫിക് നടപടിക്രമങ്ങൾ ഇൻഷുറൻസ് കമ്പനികൾക്ക് ഇനിം നേരിട്ട് കൈകാര്യം ചെയ്യാൻ സാധിക്കും. ഇ​രു​ക​ക്ഷി​ക​ളും ധാ​ര​ണ​യി​ൽ എ​ത്തു​ന്ന ചെ​റി​യ റോ​ഡ​പ​ക​ട​ക്കേ​സു​ക​ൾ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി മു​ഖേ​ന പ​രി​ഹ​രി​ക്കു​ന്ന സം​വി​ധാ​നം ജൂ​​​​ലൈ 25 ​മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. നി​യ​മ ന​ട​പ​ടി​ക​ളു​ടെ സ​ങ്കീ​ർ​ണ​ത​ക​ളി​ല്ലാ​തെ എ​ളു​പ്പ​ത്തി​ൽ പ്ര​ശ്​​ന പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ തീരുമാനത്തിന് അനുസൃതമായാണ് പുതിയ സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്. പുതിയ രീതി ഇൻഷുറൻസ് കമ്പനികളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഇൻഫർമേഷൻ & ഇ ഗവൺമെന്റ് അതോറിറ്റി എന്നിവയുമായി ഡിജിറ്റലായി ബന്ധിപ്പിക്കുന്നുതാണ്. നാല് പുതിയ സേവനങ്ങളാണ് ഇ-ട്രാഫിക് ആപ്പ് വഴി ലഭ്യമാവുക.

ജിസി സി രാജ്യങ്ങളിലെ പൗരന്മാർക്കും, താമസക്കാർക്കും, സഞ്ചാരികൾക്കും ചെറിയ വാഹനാപകടങ്ങൾ പോലും ഇൻഷുറൻസ് കമ്പനികളെ അറിയിക്കാൻ ‘റിപ്പോർട്ട് ട്രാഫിക് ആക്സിഡന്റ്’ എന്ന ഓപ്ഷൻ ഉപയോഗിക്കാം. വ്യൂ റിപ്പോർട്ടേഡ്‌ ആക്‌സിഡൻസ് എന്ന ഓപ്ഷൻ വഴി റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ അപകടങ്ങളെകുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാകും.

അപകടം ഉണ്ടാക്കിയ ഡ്രൈവറെ തെറ്റ് സമ്മതിക്കാൻ അനുവദിക്കുന്ന ‘ട്രാഫിക് ആക്സിഡന്റ് അക്‌നോളജ്മെന്റെ എന്ന ഓപ്ഷനും കൂടാതെ ഇൻഷുറൻസ് കമ്പനികളുടെ ലൊക്കേഷനും കോൺടാക്റ്റ് വിശദാംശങ്ങളും അടങ്ങുന്ന ‘ഇൻഷുറൻസ് കമ്പനീസ് ലൊക്കേറ്റർ’ എന്ന സേവനവും ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്.

പുതിയ സേവനങ്ങൾ ഉപയോഗിക്കുന്നതിന് ചെറിയ ട്രാഫിക് അപകടങ്ങൾ കക്ഷികൾ മൊബൈൽ ആപ്പ് വഴിയോ ഇൻഷുറൻസ് ഇലക്ട്രോണിക് ഫോം പൂരിപ്പിച്ചോ റിപ്പോർട്ട് ചെയ്യണം. ഇരു കക്ഷികളുടെയും സമ്മത പ്രകാരമാവണം റിപ്പോർട്ടിങ്. റിപ്പോർട്ട് ചെയ്യുന്ന ഡ്രൈവർക്ക് പരിക്കുകളൊന്നും ഉണ്ടാവാൻ പാടില്ല . അപകടം ബാധിച്ച ഡ്രൈവർ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, മറ്റ് ഡ്രൈവർ ആപ്പിന്റെ ‘ട്രാഫിക് ആക്സിഡന്റ് അംഗീകാരം’ സേവനം അല്ലെങ്കിൽ നാഷണൽ പോർട്ടൽ, bahrain.bh വഴി തെറ്റ് സമ്മതിക്കണം. എല്ലാ കക്ഷികളും 48 മണിക്കൂറിനുള്ളിൽ ഡ്രൈവറുടെ വാഹനത്തിന്റെ ഉത്തരവാദിത്തമുള്ള ഇൻഷുറൻസ് കമ്പനിയിൽ ഹാജരാകണം. ട്രാഫിക്ക് അപകട സേവനങ്ങൾ ഉപയോക്താക്കൾക്ക് മുഴുവൻ സമയവും ലഭ്യമാകുമെന്ന് അൽ ഖജ അറിയിച്ചു.

ഐ ജി എ നൽകിയ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തം ഇ – ട്രാഫിക്ക് ആപ്പ് ഉപയോക്താക്കളുടെ എണ്ണം ഒരു ദശലക്ഷം കവിഞ്ഞതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു.