മനാമ: നിയമവിരുദ്ധമായി സബ്‌സിഡി മാവ് വാങ്ങി ഉപയോഗിച്ചതിന് ജയിലിലായ ബഹ്റൈനിയെ വിചാരണയ്ക്ക് ശേഷം കോടതി വിട്ടയച്ചു. ഇയാൾക്ക് പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പരിപാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഇയാളെ കോടതി വെറുതെ വിട്ടത്. 31 കാരനായ ബംഗ്ലാദേശി തൊഴിലാളിക്കും 54 കാരനായ പ്രതിക്കും കഴിഞ്ഞ മാസം ഹൈ ക്രിമിനൽ കോടതി മൂന്ന് മാസത്തെ തടവും 250 ദിനാർ പിഴയും വിധിച്ചിരുന്നു. വിധിയെ എതിർത്ത ഇവർ കോടതിയിൽ ഹാജരായില്ല.
പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളുടെ സംരക്ഷണമുള്ള വിവാഹമോചിതനായ പിതാവായതിനാൽ തന്റെ കക്ഷിയെ മാനുഷിക അടിസ്ഥാനത്തിൽ മോചിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രധാന ജഡ്ജിയോട് ആവശ്യപ്പെട്ടു. ഇവർ കോടതി ചുമത്തിയ പിഴ അടച്ചു. ഓഗസ്റ്റ് 2 ന് അടുത്ത വിചാരണയ്ക്ക് പ്രതികൾ കോടതിയിൽ ഹാജരാകണം എന്ന് കോടതി അറിയിച്ചിട്ടുണ്ട്.