“തന്നെ തട്ടിക്കൊണ്ട് പോയതല്ല, വേറെ വിവാഹം ഉറപ്പിച്ചതിനാൽ റോഷനൊപ്പം സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോയത്” ഓച്ചിറയിലെ വിവാദമായ കേസിൽ നാടോടി പെൺകുട്ടിയുടെ വെളിപ്പെടുത്തൽ

ochira1

ഓച്ചിറയിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയതായി ആരോപിക്കപ്പെട്ട വിവാദമായ കേസ് പുതിയ വഴിത്തിരിവിലേക്ക്. രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെയും തട്ടിക്കൊണ്ടു പോയ പ്രതിയായി ആരോപിക്കപ്പെടുന്ന മുഹമ്മദ് റോഷനെയും മുംബൈയിൽ നിന്ന് പോലീസ് കണ്ടെത്തിയതിനു പിന്നാലെയാണ് പുതിയ വഴിത്തിരിവ്. പത്ത് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും ഒപ്പമുള്ള റോഷൻ എന്ന യുവാവിനെയും കണ്ടെത്തുന്നത്. ഏറെ വിവാദമായ കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തന്നെ റോഷൻ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നുമാണ് ഓച്ചിറയിലെ ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. വേറെ ഒരു വിവാഹം ഉറപ്പിച്ചതിനാലാണ് റോഷനൊപ്പം ഒളിച്ചോടിയതെന്നും പെൺകുട്ടി പറഞ്ഞു. മുംബൈ പൻവേലിലെ പൊലീസ് സ്റ്റേഷനിൽ സംരക്ഷണയിലാണ് പെൺകുട്ടിയിപ്പോൾ.

ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്ന് മുഖ്യപ്രതി മുഹമ്മദ് റോഷൻ നേരത്തേ പറഞ്ഞിരുന്നു. പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നും രണ്ട് വർഷമായി പ്രണയത്തിലാണെന്നും മുഹമ്മദ് റോഷൻ മുംബൈ പൻവേലിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് റോഷൻ പ്രമുഖ മാധ്യമത്തിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.

വീട്ടുകാർക്ക് പ്രണയം അറിയാമായിരുന്നു. എന്നാൽ വീട്ടിൽ സമ്മതിച്ചില്ല. അതുകൊണ്ടാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് വന്നത്. പെൺകുട്ടിയെ നിർബന്ധിച്ച് വിളിച്ചിറക്കിയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും റോഷൻ വ്യക്തമാക്കി.

ആദ്യം പോയത് മംഗലാപുരത്തേക്കാണ്. അവിടെ നിന്ന് ഒരു സുഹൃത്ത് മുംബൈയിലുള്ളതിനാൽ ഇവിടേക്ക് വന്നു. തട്ടിക്കൊണ്ടുപോയതാണെന്നാണല്ലോ നാട്ടുകാർ പറയുന്നതെന്ന് ചോദിച്ചപ്പോൾ ‘നാട്ടുകാർക്ക് എന്തും പറയാമല്ലോ’ എന്നാണ് റോഷൻ പ്രതികരിച്ചത്.

നാട്ടിലെ ബന്ധുവിന് വന്ന ഫോൺകോൾ പിന്തുടർന്നാണ് റോഷനെ കേരളാ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. മുംബൈയിലെ പൻവേലിലായിരുന്നു പെൺകുട്ടിയും റോഷനും. ഏറെ വിവാദമായ കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് പെൺകുട്ടിയേയും തട്ടിക്കൊണ്ടുപോയ റോഷനെയും മുംബൈയിൽ നിന്ന് കണ്ടെത്തിയതെന്നാണ് വിവരം.രണ്ട് ദിവസം മുൻപാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്. മംഗലാപുരത്ത് രണ്ട് ദിവസം താമസിച്ച ശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ് മഹാരാഷ്ട്രയിലെത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!